മത്തി റോസ്റ്റ്
- മത്തി : 1kg
- മുളക്പൊടി :2 സുപൂൺ
- മഞ്ഞൾപൊടി :½ സുപൂൺ
- മല്ലിപൊടി :1½ സുപൂൺ
- ഉപ്പ് : പാകത്തിന്
- വെള്ളം :ആവിശ്യത്തിന്
- വെളിച്ചെണ്ണ :1½ ടേബിൾ സുപൂൺ
- കറിവേപ്പില : 2 തണ്ട്
- വെളുത്തുള്ളി :4/5 അല്ലി
- ചുവന്നുള്ളി : 1 കപ്പ്
പാകം ചെയ്യുന്ന വിധം
- ഒരു ചട്ടിയിലേക്ക് മുളകുപൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി, ഭാഗത്തിന് ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി കുഴച് എടുക്കാം.
- ഗ്രേവിക്ക് ആവശ്യമായ കുറച്ചു മസാല മാറ്റിവെക്കാം.
- വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞ മത്തി മസാലയിലേക്കിട്ട് ഇളക്കി 10 മിനിറ്റ് വെക്കാം.
- മസാല പിടിച്ചതിനുശേഷം മീൻ വറുത്തെടുക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചുവന്നുള്ളി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില ചേർത്ത് വഴറ്റി മാറ്റിവെച്ച മസാല ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് തിളക്കുബോൾ മീൻ ചേർത്ത് കൊടുക്കാം.
- കുറച്ച് നേരം മസാലയിൽ ചൂടആക്കൻ വെക്കാം.