സാംബാർ
- മുരിങ്ങക്കാ : ½ കപ്പ്
- തക്കാളി :2 എണ്ണം
- ഉരുളക്കിഴങ്ങ് :½ കപ്പ്
- ക്യാരറ്റ് : ½ കപ്പ്
- പച്ചമുളക് :½ കപ്പ്
- കറിവേപ്പില : 3 തണ്ട്
- മഞ്ഞൾപൊടി :¼ സുപൂൺ
- വറ്റൽമുളക് : 5/6 എണ്ണം
- മല്ലി : 1 സുപൂൺ
- ഉലുവ : ¼ സുപൂൺ
- ജീരകം :¼ സുപൂൺ
- ചുവന്നുള്ളി : ½ കപ്പ്
- വെളിച്ചെണ്ണ : 1 ടേബിൾ സുപൂൺ
- ഉപ്പ് : പാകത്തിന്
- പൊട്ടുകടല :100gm
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് വറ്റൽമുളക്,മല്ലി,ജീരകം,ചുവന്നുള്ളി ചേർത്ത് വറുത്ത് വെക്കാം.
- ഒരു സ്പാനിലേക്ക്/ കുക്കറിലേക്ക് അരിഞ്ഞു വെച്ച കഷണങ്ങൾ ചേർത്ത് മഞ്ഞൾപൊടി ആവശ്യത്തിനു ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കാം.
- കഷ്ണങ്ങൾ വേവുംമ്പോഴേക്കും മുളകും ചെറിയ ഉള്ളിയും പൊട്ടുകടലായും ചേർത്ത് അരക്കാം.
- വെന്ത് വരുന്ന കഷ്ണത്തിലേക്ക് തക്കാളി ചേർത്ത് അടച്ചുവെച് തിളപ്പിച്ച് അരച്ചുവെച്ചതും കൂടെ ചേർത്ത് ഇളക്കി തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേർത്ത് കടുക് താളിച്ചു ചേർക്കാം.