ചക്ക മെഴുക്കുപുരട്ടി
- ചക്ക ചെറുതായി അരിഞ്ഞത് : 1കപ്പ്
- മഞ്ഞൾ പൊടി : ¼ ടി സുപൂൺ
- ഉപ്പ് : പാകത്തിന്
- വെള്ളം : ആവിശ്യത്തിന്
- വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
- ചുവന്നുള്ളി ചതിച്ചത് : ½ കപ്പ്
- വെളുത്തുള്ളി : 6 അല്ലി
- വറ്റൽമുളക് ചതച്ചത്: 5/6 എണ്ണം
- മുളകുപൊടി : ½ സുപൂൺ
- കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
- പാനിലേക്ക് ചെറുതായി അരിഞ്ഞ ചക്ക ചേർത്ത് ആവശ്യത്തിന് ഉപ്പ് മഞ്ഞൾപ്പൊടി പാകത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ചു വേവിക്കാം.
- ചക്ക വെന്തു വരുമ്പോൾ താളിച്ചു ചേർക്കാം.
- ചൂടായ എണ്ണയിലേക്ക് ചുവന്നുള്ളി ചതച്ചത്, വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കി മുളക് ചതച്ചത് അര സ്പൂൺ മുളകുപൊടി ചേർത്ത് നന്നായി വഴറ്റി വേവിച്ചുവെച്ച ചക്കയിലേക്ക് ചേർത്തു കൊടുക്കാം.
- കുറച്ചു കറിവേപ്പില ചേർത്ത് ഇളക്കി ചൂടാക്കി എടുക്കാം.