മുട്ട കറി
- മുട്ട : 6 എണ്ണം
- കടുകെണ്ണ : 1 സുപൂൺ
- പട്ടാ : 2 എണ്ണം
- ഏലക്ക : 2 എണ്ണം
- പെരുംജീരകം : 1 സ്പൂൺ
- കുരുമുളക് :½ടി സ്പൂൺ
- വെളുത്തുള്ളി :5/6 അല്ലി
- ഇഞ്ചി : ഒരു ചെറിയ കഷ്ണം അരിഞ്ഞത്
- സവോള :1 എണ്ണം
- കുതിർത്ത ബദാംപരിപ്പ് :10 എണ്ണം
- തക്കാളി : 1 എണ്ണം
- മല്ലിപ്പൊടി :1 സുപൂൺ
- മുളകുപൊടി :1 സുപൂൺ
- കസ്തൂരി മേത്തി :½ സ്പൂൺ
- പഞ്ചസാര :½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ച് പട്ട,ഗ്രാമ്പു,ഏലക്ക,കുരുമുളക്,പെരുംജീരകം,വെളുത്തുള്ളി,ഇഞ്ചി ചേർത്ത് മൂപ്പിച് സവോള ചേർത്ത് വയട്ടി ബദാം പരിപ്പ് ഉപ്പും തക്കാളി അരിഞ്ഞതും മുളകുപൊടി ചേർത്ത് ഇളക്കി ചൂട് മാറിയതിനുശേഷം അരച്ചെടുക്കാം.
- ഒരു പാനിലേക്ക് എണ്ണ,മുളകുപൊടി, ഉപ്പ് ചൂടാക്കി മുട്ട വയട്ടി എടുക്കാം.
- പാനിലേക്ക് എണ്ണ ഒഴിച്ച് സവോള ചേർത്ത് വയട്ടി അരച്ചുവെച്ച അരപ്പ് ചേർത്ത് ഇളക്കി മുളകുപൊടി, മല്ലിപൊടി ചേർത്ത് വെള്ളം ആവിശ്യത്തിന് ഒഴിച്ചുതിളപ്പിച്ച കസ്തൂരി മേത്തി,പഞ്ചസാര ചേർത്ത് മുട്ട ചേർത്ത് ഇളക്കി എടുക്കാം.