Skip to content

June 2, 2024

ഉണ്ണിയപ്പം

ഉണ്ണിയപ്പം

  • പച്ചരി : 1 1/2 കപ്പ്‌
  • ശർക്കര : 300 ഗ്രാം
  • ചോറ് : 1 സ്പൂൺ
  • ഏലക്ക : 10 എണ്ണം തൊലി കളഞ്ഞത്
  • ജീരകം : 1/2 സ്പൂൺ
  • ചെറുപഴം : 2 എണ്ണം
  • തേങ്ങ : ചെറിയ രണ്ട് കഷണം
  • വെളിച്ചെണ്ണ : 500 ഗ്രാം

പാകം ചെയ്യുന്ന വിധം

  • പച്ചരി 4 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കാം.
  • കുതിർത്തെടുത്ത അരി മിക്സി ജാറിലേക്ക് ഇടാം.
  • ഇതിലേക്ക് ചോറ്, തൊലി കളഞ്ഞ ഏലക്ക, ജീരകം, ഉരുക്കിയ ശർക്കര പാനി എന്നിവ ചേർത്ത് ചെറിയ തരിയോടെ അരച്ചെടുക്കാം.
  • ഇനി ചെറുപഴം കൂടി അടിച്ചു ചേർത്ത് നന്നായി ഇളക്കി 6 മണിക്കൂർ വയ്ക്കാം.
  • തേങ്ങ ചെറുതായി കനം കുറച്ച് അരിഞ്ഞ് എണ്ണയിൽ മൂപ്പിച്ച് എടുക്കാം.
  • മൂപ്പിച്ച തേങ്ങ മാവിലേക്ക് ഇട്ട് നന്നായി ഇളക്കാം.
  • ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
  • ചൂടായ എണ്ണയിലേക്ക് മാവ് ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes