ചാമ്പക്ക അച്ചാർ
- ചാമ്പക്ക :2 kg
- വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
- കടുക് : 1 സ്പൂൺ
- ഇഞ്ചി : ഒരു വലിയ കഷണം
- വെളുത്തുള്ളി : 2 എണ്ണം
- പച്ചമുളക് : 3/4 എണ്ണം
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 2½ സ്പൂൺ
- ഉലുവാപ്പൊടി : ¼ സ്പൂൺ
- കായപ്പൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വിനാഗിരി: 4 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കഴുകി ചെറുതായി അരിഞ്ഞ ചാമ്പക്ക ചേർത്ത് വയട്ടം.
- ചാമ്പക്ക നന്നായി വാടി വരുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
- ചാമ്പക്ക പാനിലേക്ക് തന്നെ കുറച്ചു വെളിച്ചെണ്ണ ചേർത്ത് കടുക്, ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചേർത്ത് മൂപ്പിച്ച് മഞ്ഞൾപൊടി,മുളകുപൊടി,ഉലുവാപ്പൊടി,കായക്കൊടി ചേർത്ത് നന്നായി ഇളക്കി വാട്ടി വെച്ച ചാമ്പക്ക പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി വിനാഗിരി ഒഴിച്ച് കറിവേപ്പില ചേർത്ത് ഇളക്കിയെടുക്കാം.