Skip to content

June 2, 2024

ചെമ്മീൻ ഫ്രൈഡ് റൈസ്

ചെമ്മീൻ ഫ്രൈഡ് റൈസ്

  • ചെമ്മീൻ : ½ kg
  • മുളകുപൊടി : 1 സ്പൂൺ
  • കുരുമുളകുപൊടി : 1 സ്പൂൺ
  • ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
  • ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ക്ലീൻ ചെയ്തു വെച്ച ചെമ്മീനിലേക്ക് മുളകുപൊടി,കുരുമുളകുപൊടി,ഇഞ്ചി,വെളുത്തുള്ളി ചതച്ചത് ഉപ്പ് ചേർത്ത് ഇളക്കി ½ മണിക്കൂർ മാറ്റിവയ്ക്കാം.
  • എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കാം.

റൈസ്

  • റൈസ് : ½ kg
  • സൺഫ്ലവർ ഓയിൽ : 1 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • വെളുത്തുള്ളി : 1 സ്പൂൺ
  • സവോള : 1 എണ്ണം
  • ക്യാരറ്റ് : ½ കപ്പ്
  • ക്യാബേജ് : ½ കപ്പ്
  • ക്യാപ്സിക്കം: ½ കപ്പ്
  • കുരുമുളകുപൊടി : 1 സ്പൂൺ
  • സോയ സോസ് : 2 സ്പൂൺ

പാകം ചെയ്യുന്ന വിധം

  • റൈസ് വേവിക്കുന്നതിനായി ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ്,1 സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് തിളപ്പിച്ച് ½ മണിക്കൂർ കുതിർത്തിവെച്ച റൈസ് ചേർത്ത് വേവിക്കാം.
  • ചെമ്മീൻ വറുത്ത എണ്ണയിലേക്ക് വെളുത്തുള്ളി ചേർത്ത് ഇളക്കി സവാള ചേർത്തു കൊടുക്കാം.
  • ക്യാബേജ്,ക്യാരറ്റ്,ക്യാപ്സിക്കം ചേർത്ത് ഇളക്കി വാടി വരുമ്പോൾ സോയ സോസ് ഒഴിച്ച് വേവിച്ചുവെച്ച റൈസ് ചേർത്ത് നന്നായി ഇളക്കി വറുത്തുവച്ച ചെമ്മീൻ ചേർത്തു കൊടുക്കാം.
  • ബാക്കിയുള്ള റൈസ് കൂടി ചേർത്ത് ഇളക്കി എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes