നെത്തോലി കറി
- നെത്തോലി :1kg
- ചെറിഉള്ളി: 1 കപ്പ്
- വെളുത്തുള്ളി : 5 അല്ലി
- ഇഞ്ചി : 1 കഷ്ണം
- തക്കാളി:1 എണ്ണം
- മഞ്ഞൾപൊടി : ½ സ്പൂൺ
- മുളകുപൊടി : 2 സ്പൂൺ
- ഉലുവ : ¼ സ്പൂൺ
- പച്ചമുളക് : 3 എണ്ണം
- കറിവേപ്പില : 2/3 തണ്ട്
- പുളി : 1 നെല്ലിക്കാ വലിപ്പം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ഉപ്പ് : പാവത്തിന്
പാകം ചെയ്യുന്ന വിധം
- ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഒരു കപ്പ് ചെറിയ ഉള്ളി ഇട്ട് വഴറ്റാം.
- വെളുത്തുള്ളി ചേർത്തുകൊടുത്ത് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വയറ്റി പൊടികൾ ചേർത്തു കൊടുക്കാം.
- മഞ്ഞൾപൊടി,മുളകുപൊടി ചേർത്ത് ഇളക്കി പച്ചമണം മാറുമ്പോൾ അരച്ചെടുക്കാം.
- ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ചേർത്ത് കൊടുക്കാം.
- പച്ചമുളക് കറിവേപ്പില ചേർത്ത് മൂപ്പിച്ച് അരച്ചുവെച്ച അരപ്പൊഴിച്ചു കൊടുത്ത് 1 കപ്പ് വെള്ളം,പുളി പിഴിഞ്ഞ വെള്ളവും പാകതിന് ഉപ്പും ചേർത്ത് അടച് വെച്ച് തിളപ്പിക്കാം.
- അരപ്പ് നന്നായി തിളയ്ക്കുമ്പോൾ വെട്ടി കഴുകി വൃത്തിയാക്കി നെത്തോലി ചേർത്തു കൊടുക്കാം.
- അടച്ചുവെച്ച് തിളപ്പിച്ച് കറിവേപ്പില ചേർത്ത് എടുക്കാം.