Skip to content

June 2, 2024

മുട്ട ബിരിയാണി

മുട്ട ബിരിയാണി

  • മുട്ട : 8 എണ്ണം
  • ബിരിയാണി അരി : 800 ഗ്രാം
  • മുളകുപൊടി : 1 1/2 സ്പൂൺ
  • മല്ലിപൊടി : 1 സ്പൂൺ
  • മഞ്ഞൾപൊടി : 3/4 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • വെളിച്ചെണ്ണ : 5 സ്പൂൺ
  • വെള്ളം : 3 കപ്പ്‌
  • പെരുംജീരകം : 1/2 സ്പൂൺ
  • ഗ്രാമ്പു : 6 എണ്ണം
  • പട്ട : ചെറിയ കഷണം
  • കുരുമുളക് : 1/2 സ്പൂൺ
  • നാരങ്ങ : 1/2 മുറി
  • നെയ്യ് : 1 സ്പൂൺ
  • അണ്ടിപരിപ്പ് : 50 ഗ്രാം
  • കിസ്മിസ് : 50 ഗ്രാം
  • സവാള :2 എണ്ണം
  • ഇഞ്ചി : ചെറിയ കഷണം
  • വെളുത്തുള്ളി : 4 അല്ലി
  • തക്കാളി : 1 എണ്ണം
  • മല്ലിയില : 2 തണ്ട്
  • ജീരകപ്പൊടി : 1/2 സ്പൂൺ
  • ഗരംമസാല : 1/2 സ്പൂൺ
  • തൈര് : 1/2 കപ്പ്
  • പാൽ : 5 സ്പൂൺ

പാകം ചെയ്യുന്ന വിധം

  • മുട്ട പുഴുങ്ങി എടുക്കാം.
  • പുഴുങ്ങി എടുത്ത മുട്ടയിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കാം.
  • ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ മുട്ട എണ്ണയിൽ ഇട്ട് വറത്തെടുക്കാം.
  • ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാം.
  • തിളച്ച വെള്ളത്തിലേക്ക് പേരുംജീരകം, പട്ട, ഗ്രാമ്പു, കുരുമുളക് എന്നിവ ഇട്ട് കൊടുക്കാം. ശേഷം അരി വെള്ളത്തിലേക്ക് ഇട്ട് പാകത്തിന് ഉപ്പും, വെളിച്ചെണ്ണ, നാരങ്ങ നീര് എന്നിവ ചേർത്ത് ഇളക്കി വേവിച്ച് എടുക്കാം.
  • ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ അണ്ടിപരിപ്പ് ഇട്ട് കൊടുക്കാം.
  • അണ്ടിപരിപ്പ് മൂത്ത് വരുമ്പോൾ കിസ്മിസ് ചേർത്ത് മൂപ്പിച്ച് എടുക്കാം.
  • ഒരു പാത്രത്തിൽ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് സവാള വറത്തെടുക്കാം.
  • വറത്ത് എടുത്ത സവാള പകുതി ചോറിൽ ഇടനായി മാറ്റി വയ്ക്കാം.
  • ബാക്കി ഉള്ള സവാളയിലേക്ക് പട്ടയും ഗ്രാമ്പുവും ഇട്ട് ഒന്നുകൂടി വയറ്റാം.
  • ഇഞ്ചി, വെളുത്തുള്ളി ചതച്ച് ഇതിനോടൊപ്പം ചേർക്കാം.
  • തക്കാളി അരച്ച് എടുത്ത് വറുത്ത സവാളയിലേക്ക് ഒഴിച്ച് നന്നായി ഇളക്കാം.
  • തക്കാളിയുടെ പച്ച മണം മാറിയതിനു ശേഷം മല്ലിയില ചെറുതായി അരിഞ്ഞു ഇട്ട് കൊടുക്കാം.
  • അരപ്പ് ഒന്ന് കുറുകി വരുമ്പോൾ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി, ഗരം മസാല ഇവയെല്ലാം ചേർത്ത് ഇളക്കാം.
  • പൊടികളുടെ പച്ച മണം മാറുമ്പോൾ തൈര് ചേർത്ത് ഒന്നുകൂടി ഇളക്കാം.
  • ഈ അരപ്പിലേക്ക് ചൂട് വെള്ളം ഒഴിച്ച് ഇളക്കി പറ്റിച്ചു എടുക്കാം.
  • ഇതിലേക്ക് വറത്തു വച്ച മുട്ട ഇട്ട് ഇളക്കിയെടുക്കാം.
  • മുട്ടയുടെ ഗ്രേവി റെഡി ആയി വരുമ്പോൾ ചോറ് ഇടാം.
  • ഇതിലേക്ക് മഞ്ഞൾപൊടി ചേർത്ത പാല് ഒഴിച്ച് കൊടുക്കാം.
  • ഇനി വറത്ത് മാറ്റി വച്ച സവാള ചോറിന് മുകളിലായി ഇട്ട് കൊടുക്കാം.
  • കൂടെ വറത്ത് വച്ചിരിക്കുന്ന അണ്ടിപരിപ്പ്, കിസ്മിസ്,ചെറുതായി അരിഞ്ഞ മല്ലിയില ഇവയും ഇട്ട് അടച്ച് വച്ചതിനു ശേഷം ബിരിയാണി ഇളക്കി എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes