Skip to content

June 2, 2024

ചിക്കൻ 65 ബിരിയാണി

ചിക്കൻ 65

  • ചിക്കൻ : 1kg
  • മുളകുപൊടി : 1½ സ്പൂൺ
  • മല്ലിപ്പൊടി : 1¼ സ്പൂൺ
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • കുരുമുളകുപൊടി : ½ സ്പൂൺ
  • ഗരം മസാല : ½ സ്പൂൺ
  • നാരങ്ങ : ½ മുറി
  • മൈദ : 1 സ്പൂൺ
  • കോൺഫ്ലവർ : 1 സ്പൂൺ
  • ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ട് അതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ ചേർക്കാം.
  • മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപൊടി,ഗരം മസാല,കുരുമുളകുപൊ,പാകത്തിന് ഉപ്പ്,നാരങ്ങാനീര്,ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് മൈദ,കോൺഫ്ലവർ ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കാം.
  • ½ മണിക്കൂറിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ പൊരിച്ചെടുക്കാം.

ബിരിയാണി തയ്യാറാക്കുന്നത്

  • ബിരിയാണി അരി :½kg
  • നെയ്യ് : 1സ്പൂൺ
  • ഏലക്ക : 3 എണ്ണം
  • ഗ്രാമ്പൂ : 4 എണ്ണം
  • പട്ട : 2 തണ്ട്
  • സവാള : 2 എണ്ണം
  • പച്ചമുളക് : 2 എണ്ണം
  • തക്കാളി : 2 എണ്ണം
  • മല്ലിയില : 1 പിടി
  • പുതിനയില : 1പിടി
  • മുളകുപൊടി : 1 സ്പൂൺ
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • മല്ലിപ്പൊടി : 1 സ്പൂൺ
  • ഗരം മസാല : 1 സ്പൂൺ
  • തൈര് : ½ കപ്പ്
  • വെള്ളം : ആവശ്യത്തിന്
  • ഉപ്പ :പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ½ kg ബിരിയാണി അരി 30 മിനിറ്റ് കുതിർത്ത് വെക്കാം.
  • ഒരു പാനിലേക്ക് ചിക്കൻ പൊരിച്ച എണ്ണ ഒഴിച്ച് ഒരു സ്പൂൺ നെയ്യ് ചേർത്ത് ഏലക്ക,ഗ്രാമ്പൂ,പട്ട,ച്ചമുളക്,സവോളയും ചേർത്ത് വഴറ്റാം.
  • തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കി മല്ലിയിലയും പുതിനയിലയും ചേർത്തു കൊടുക്കാം.
  • ½ കപ്പ് തൈര് ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിന് വെള്ളം,ഉപ്പും കുതിർത്തി വെച്ച അരി ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം.
  • മുക്കാൽ പാകത്തിന് ബിരിയാണി അരി വേകുമ്പോൾ ഇളക്കി അതിനു മുകളിലേക്ക് വറുത്തുവച്ച ചിക്കൻ വെച്ച് വീണ്ടും അടച്ചുവെച്ച് വേവിച്ച് എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes