ബ്രഡ് സ്നാക്
- ബ്രഡ് : 6 കഷണം
- ഏത്തപ്പഴം : 2 എണ്ണം
- പഞ്ചസാര : 3 സ്പൂൺ
- മൈദ : 1 കപ്പ്
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപൊടി : 1/4 സ്പൂൺ
- വെള്ളം : 1/4 കപ്പ്
- വെളിച്ചെണ്ണ : 250 ഗ്രാം
പാകം ചെയ്യുന്ന വിധം
- ഏത്തപ്പഴം ചെറുതായി വട്ടത്തിൽ അരിഞ്ഞെടുക്കാം.
- അരിഞ്ഞെടുത്ത ഏത്തപ്പഴം അരച്ചെടുക്കാം.
- അതിനായി ഒരു ജാറിൽ ഏത്തപ്പഴം, പഞ്ചസാര എന്നിവ ഇട്ട് അരച്ചെടുക്കാം.
- ശേഷം അരച്ച ഏത്തപ്പഴത്തിൽ മൈദ, പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് ചെറിയ കട്ടിക്ക് അരച്ചെടുക്കാം.
- ബ്രഡ് എടുത്ത് ത്രികോണത്തിൽ മുറിച്ചെടുക്കാം.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
- ചൂടായ എണ്ണയിലേക്ക് മുറിച്ചു വച്ച ബ്രഡ് ഓരോന്നായി മാവിൽ മുക്കി വറത്തെടുക്കാം.