ബീറ്റ്റൂട്ട് കറി
- ബീറ്റ്റൂട്ട് : 2എണ്ണം
- ഇഞ്ചി : ചെറിയൊരു കഷണം
- തേങ്ങാപ്പാൽ : 1 കപ്പ്
- പച്ചമുളക് : 2 എണ്ണം
- വെളിച്ചെണ്ണ : 2 സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- കുരുമുളകുപൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ട് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് പച്ചമുളക്,ഇഞ്ചി, പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റി നന്നായി വാടി മഞ്ഞൾപൊടി,കുരുമുളകുപൊടി ചേർത്ത് ഇളക്കി തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം.
- നന്നായി ഇളക്കി പറ്റിച്ച് എടുക്കാം.