Skip to content

June 2, 2024

ബീഫ് കറി

ബീഫ് കറി

  • ബീഫ് : 1 കിലോ ഗ്രാം
  • സവാള : 4 എണ്ണം
  • പച്ചമുളക് : 2 എണ്ണം
  • മഞ്ഞൾപൊടി : 1/4 സ്പൂൺ
  • കുരുമുളകുപൊടി : 1/2 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കറിവേപ്പില : 1 തണ്ട്
  • ഇഞ്ചി : ചെറിയ കഷണം
  • വെളുത്തുള്ളി : 4 അല്ലി
  • വെളിച്ചെണ്ണ : 4 സ്പൂൺ
  • വെള്ളം : ആവിശ്യത്തിന്
  • തക്കോലം : 1 എണ്ണം
  • പട്ട : ചെറിയ രണ്ട് കഷണം
  • ഗ്രാമ്പു : 15 എണ്ണം
  • കുരുമുളക് : 1 സ്പൂൺ
  • പെരുംജീരകം : 1 1/2 സ്പൂൺ
  • മല്ലി : 4 സ്പൂൺ
  • മുളകുപൊടി : 1 സ്പൂൺ
  • തക്കാളി : 2 എണ്ണം

പാകം ചെയ്യുന്ന വിധം

  • കഴുകി വൃത്തി ആക്കി വച്ചിരിക്കുന്ന ബീഫ് കുക്കറിലേക്ക് ഇടാം.
  • ഇതിന്റെ കൂടെ രണ്ട് സവാള നീളത്തിൽ അരിഞ്ഞത്, പച്ചമുളക്,മഞ്ഞൾപൊടി, കുരുമുളകുപൊടി,പാകത്തിന് ഉപ്പ്, കറിവേപ്പില, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഒരു സ്പൂൺ വെളിച്ചെണ്ണ ഇവയെല്ലാം ഇട്ട് കുറച്ച് വെള്ളം തളിച്ച് ഇളക്കാം.
  • എട്ട് വിസിൽ അടിക്കുന്ന വരെ അടച്ച് വേവിച്ചെടുക്കാം.
  • ഇനി മസാല തയാറാക്കാം.
  • ഒരു പാനിൽ തക്കോലം, പട്ട, ഗ്രാമ്പു, കുരുമുളക്,പെരുംജീരകം, മല്ലി ഇവയെല്ലാം ഒന്ന് വറത്തെടുക്കാം.
  • ഇതിന്റെ കൂടെ മുളകുപൊടി ചേർത്ത് ഒന്നുകൂടി വറത്ത് പൊടിച്ച് എടുക്കാം.
  • ഒരു പാനിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാളയും ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഇളക്കാം.
  • സവാള വാടി വരുമ്പോൾ തക്കാളിയും പൊടിച്ചെടുത്ത മസാലയും ചേർത്ത് ഇളക്കാം.
  • ശേഷം അടപ്പ് വച്ച് അടച്ച് വേവിക്കാം.
  • ഇനി വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഈ അരപ്പിലേക്ക് ഇട്ട് നന്നായി ഇളക്കി വെള്ളം പറ്റിച്ചു എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes