Skip to content

March 27, 2024

ചേന ഒഴിച്ച് കറി

ചേന ഒഴിച്ച് കറി

  • ചേന : 500 ഗ്രാം
  • മഞ്ഞൾപൊടി : 1/2 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • വെള്ളം : 2 കപ്പ്
  • വെളിച്ചെണ്ണ : 4 സ്പൂൺ
  • കടലപരിപ്പ് : 1 സ്പൂൺ
  • ഉഴുന്ന് : 1 സ്പൂൺ
  • ജീരകം : 1/4 സ്പൂൺ
  • വറ്റൽ മുളക് : 6 എണ്ണം
  • കറിവേപ്പില : 2 തണ്ട്
  • കൊച്ചുള്ളി : 10 എണ്ണം
  • വെളുത്തുള്ളി : 10 എണ്ണം
  • പട്ട : ചെറിയ കഷണം
  • പെരുംജീരകം : 1 സ്പൂൺ
  • മല്ലിപൊടി : 1 സ്പൂൺ
  • മുളകുപൊടി : 1/2 സ്പൂൺ
  • തേങ്ങ : 1/2 കപ്പ്
  • തക്കാളി : 1 എണ്ണം
  • ഉലുവ : 1/4 സ്പൂൺ
  • കടുക് : 1/4 സ്പൂൺ
  • വാളൻ പുളി : ചെറിയ കഷണം

പാകം ചെയ്യുന്ന വിധം

  • ഒരു കുക്കറിൽ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചേന കഷണങ്ങൾ ഇട്ട് കൊടുക്കാം.
  • ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ഒരു വിസിലിൽ വേവിച്ച് എടുക്കാം.
  • ഇനി ഒരു പാനിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
  • ചൂടാക്കിയ എണ്ണയിലേക്ക് കടലപരിപ്പ്, ഉഴുന്ന്, ജീരകം എന്നിവ ഇട്ടു മൂപ്പിക്കാം.
  • മൂത്ത് വരുമ്പോൾ അതിലേക്കു മൂന്ന് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുത്ത് മാറ്റി വയ്ക്കാം.
  • അതെ പാനിൽ തന്നെ കൊച്ചുള്ളിയും വെളുത്തുള്ളിയും വയറ്റിയെടുക്കാം.
  • ഇനി രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു പട്ട, പെരുംജീരകം, മല്ലിപൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കിയ ശേഷം തേങ്ങ ഇട്ട് കൊടുത്ത് നല്ലപോലെ ഇളക്കി മൂപ്പിച്ചു എടുക്കാം.
  • ഒരു ജാറിലേക്ക് വറത്ത് വച്ചിരിക്കുന്ന തേങ്ങ, വയറ്റിയ ഉള്ളി ഇതിനോടൊപ്പം തക്കാളിയും കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് അരച്ച് എടുക്കാം.
    ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉലുവ, കടുക്, വറ്റൽ മുളക് ഇതെല്ലാം ഇട്ടു കൊടുത്ത് മൂപ്പിക്കാം.
  • കടുക് പൊട്ടി വരുമ്പോൾ.
  • കൊച്ചുള്ളി അരിഞ്ഞതും വെളുത്തുള്ളിയും ഇട്ടു കൊടുത്തു നന്നായി ഇളക്കി കൊടുക്കാം.
  • ഇതിലേക്ക് കറിവേപ്പില ഇട്ടു വയറ്റിയ ശേഷം അരച്ച് വച്ചിരിക്കുന്ന അരപ്പും ചേർത്ത് വെള്ളവും ചേർത്ത് അടച്ച് വച്ച് തിളപ്പിക്കാം.
  • അരപ്പ് ഒന്ന് കുറുകി വരുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചേന ചേർത്ത് പാകത്തിന് ഉപ്പും ഇട്ട് അടച്ച് വേവിച്ച് എടുക്കാം.

Uncategorized

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes