Skip to content

March 27, 2024

ഗോതമ്പ് പൊടി കൊണ്ട് പഴംപൊരി

ഗോതമ്പ് പൊടി കൊണ്ട് പഴംപൊരി

  • ഏത്തപ്പഴം : 4 എണ്ണം
  • ഗോതമ്പ് പൊടി : 1 1/2 കപ്പ്
  • അരിപൊടി : 1/2 കപ്പ്‌
  • മഞ്ഞൾ പൊടി : 1/4 സ്പൂൺ
  • എള്ള് : 1 സ്പൂൺ
  • ജീരകപൊടി : 1/4 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • പഞ്ചസാര : 2 സ്പൂൺ
  • മുട്ട : 1 എണ്ണം
  • വെള്ളം : പാകത്തിന്
  • വെളിച്ചെണ്ണ : 500 ഗ്രാം

പാകം ചെയ്യുന്ന വിധം

  • ഒരു പാത്രത്തിൽ ഗോതമ്പ് പൊടി, അരിപൊടി, മഞ്ഞൾ പൊടി, ജീരകപ്പൊടി, എള്ള്, പാകത്തിന് ഉപ്പ്, പഞ്ചസാര, മുട്ട എന്നിവ ചേർത്ത് ഇളക്കാം.
  • പാകത്തിന് വെള്ളവും ചേർത്ത് മാവ് നല്ലപോലെ ഇളക്കി മാറ്റി വയ്ക്കാം.
  • ഇനി ഏത്തപ്പഴം കനം കുറച്ച് കീറി എടുക്കാം.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
  • ചൂടായ എണ്ണയിലെക്ക് ഏത്തപ്പഴം മാവിൽ മുക്കി ഇടാം.
  • ഏത്തപ്പഴം ഒരു വശം മൂത്ത് വരുമ്പോൾ തിരിച്ചിട്ടു ഒന്നുകൂടി മൂപ്പിച്ചു എടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes