Skip to content

March 27, 2024

ഉപ്പിലിട്ടത്

ഉപ്പിലിട്ടത്

നെല്ലിക്ക
കൈതച്ചക്ക
ക്യാരറ്റ്
ചൗ ചൗ

പാകം ചെയ്യുന്ന വിധം

നെല്ലിക്ക ഉപ്പിലിട്ടത്

നെല്ലിക്ക : ആവശ്യത്തിന്
ഉപ്പ് : പാകത്തിന്
വിനാഗിരി : 2 ടേബിൾ സ്പൂൺ
കാന്താരി : 1 സ്പൂൺ

  • ഒരു പാനിൽ ഉപ്പിലിടുന്ന ജാറിലേക്ക് ആവശ്യമായ വെള്ളം വച്ച് നന്നായി തിളപ്പിക്കാം.
  • തിളച്ച വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് തീ ഓഫ് ചെയ്ത് വിനാഗിരി ഒഴിച്ചു കൊടുക്കാം.
  • മുളക് ചതച്ചത് ചേർത്ത് നെല്ലിക്ക ചേർത്തു കൊടുക്കാം.
  • തണുത്തതിനുശേഷം ഒരു ജാറിലേക്ക് മാറ്റി പച്ചമുളക് ചേർത്ത് അടച്ചു വയ്ക്കാം.

കൈതച്ചക്ക ഉപ്പിലിട്ടത്

കൈതച്ചക്ക : 2 എണ്ണം
വെള്ളം : ആവശ്യത്തിന്
വിനാഗിരി : 2 ടേബിൾ സ്പൂൺ
ഉപ്പ് : പാകത്തിന്
മുളക് ചതച്ചത് : 1 സ്പൂൺ
പച്ചമുളക് : 2 എണ്ണം

  • കൈതച്ചക്ക ചെറുതായി നീളത്തിൽ അരിഞ്ഞ് വെക്കാം.
  • വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പ് വിനാഗിരി ചതച്ച മുളകും ചേർത്ത് ജാറിലേക്ക് മാറ്റി കൈതച്ചക്ക,പച്ചമുളക് ചേർത്ത് അടച്ചു വയ്ക്കാം.

ക്യാരറ്റ് ഉപ്പിലിട്ടത്

ക്യാരറ്റ് : 4 എണ്ണം
വെള്ളം : ആവശ്യത്തിന്
വിനാഗിരി : 2 ടേബിൾ സ്പൂൺ
മുളക് ചതച്ചത് : 1 സ്പൂൺ
ഉപ്പ് : പാകത്തിന്
പച്ചമുളക് : 2 എണ്ണം

  • വെള്ളം തിളപ്പിച്ച് വിനാഗിരി പാകത്തിന് ഉപ്പും പച്ചമുളക് ചേർത്ത് ജാറിലേക്ക് ഒഴിച്ചുകൊടുത്ത് നീളത്തിൽ അരിഞ്ഞ ക്യാരറ്റ് പച്ചമുളക് ചേർത്ത് അടച്ചു വയ്ക്കാം.

ചൗ ചൗ ഉപ്പിലിട്ടത്

ചൗ ചൗ : 2 എണ്ണം
വിനാഗിരി : 2 ടേബിൾ സ്പൂൺ
വെള്ളം : ആവശ്യത്തിന്
ഉപ്പ് : പാകത്തിന്
മുളക് ചതച്ചത് : 1 സ്പൂൺ
പച്ചമുളക് : 2 എണ്ണം

  • വെള്ളം നന്നായി തിളപ്പിച്ച് തിളച്ച വെള്ളത്തിലേക്ക് വിനാഗിരി,പാകത്തിന് ഉപ്പ്,ചതച്ച മുളക് ചേർത്ത് ജാറിലേക്ക് ഒഴിച്ച് പച്ചമുളക്,ചൗ ചൗ ചേർത്ത് അടച്ചു വയ്ക്കാം.

Pickle Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes