ചേമ്പ് പുഴുക്ക്
- ചേമ്പ് : 2 kg
- തേങ്ങ : 1 കപ്പ്
- ചുവന്നുള്ളി : 4 എണ്ണം
- വെളുത്തുള്ളി : 4 അല്ലി
- പച്ചമുളക് : 3 എണ്ണം
- കറിവേപ്പില : 2 തണ്ട്
- ജീരകം : ¼ സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
- വെളിച്ചെണ്ണ : 1 സ്പൂൺ
- കടുക് : ½ സ്പൂൺ
- വറ്റൽ മുളക് : 4 എണ്ണം
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച് തോൽക്കളഞ്ഞ് കഴുകി വൃത്തിയാക്കിയ ചേമ്പ് മഞ്ഞപ്പൊടി പാകത്തിന് ഉപ്പും ചേർത്ത് പുഴുങ്ങി എടുക്കാം.
- അരപ്പിന് ആവശ്യമായ തേങ്ങ, ചുവന്നുള്ളി,വെളുത്തുള്ളി,പച്ചമുളക്,മഞ്ഞൾപൊടി,മുളകുപൊടി,ജീരകം,കറിവേപ്പില ചേർത്ത് ചതച്ചെടുക്കാം.
- പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് ചെറിയുള്ളി,വറ്റൽമുളകും,കറിവേപ്പിലയും ചേർത്ത് ഇളക്കി ചതച്ചുവെച്ച് അരപ്പ് ചേർത്ത് ചൂടാക്കി
വേവിച്ച് ചേമ്പ് ചേർത്ത് ഇളക്കി ഉടച്ച് പാകമാക്കി എടുക്കാം.