പൈനാപ്പിൾ ഉപ്പിലിട്ടത്
- പൈനാപ്പിൾ : 2 എണ്ണം
- കാന്താരി മുളക് :15 എണ്ണം
- പച്ചമുളക് : 2 എണ്ണം
- വിനാഗിരി : 2 സ്പൂൺ
- ഉപ്പ് : പാകത്തിന്
- പഞ്ചസാര : 1 സ്പൂൺ
- വെള്ളം : 1 ലിറ്റർ
പാകം ചെയ്യുന്ന വിധം
- പൈനാപ്പിൾ തൊലി ചെത്തി അതിലെ മടല് കളഞ്ഞു നീളത്തിൽ കനം കുറച്ച് അരിഞ്ഞു മാറ്റി വയ്ക്കാം.
- ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ഇട്ട് ചൂടാക്കാം.
- ചൂടായ ശേഷം വിനാഗിരി ഒഴിച്ച് പഞ്ചസാരയും ചേർത്ത് ഒന്നുകൂടി ഇളക്കാം.
- ഇനി ഇതിലേക്ക് കാന്താരി മുളക് ചെറുതായി ചതച്ച് ചേർത്ത് ഒന്ന് ഇളക്കി മാറ്റി വയ്ക്കാം.
- ഒരു ജാർ എടുത്ത് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പൈനാപ്പിൾ ഇടാം.
- ശേഷം ചൂടാക്കിയ വെള്ളം ഒന്ന് തണുത്ത് കഴിഞ്ഞ് ജാറിലേക്ക് ഒഴിക്കാം.
- ഇതിലേക്ക് പച്ചമുളകും ചേർത്ത് അടച്ചു വയ്ക്കാം.