Skip to content

March 27, 2024

മസാല പുട്ട്

മസാല പുട്ട്

  • അരിപൊടി : 1 1/2 കപ്പ്‌
  • ഉപ്പ് : പാകത്തിന്
  • വെളിച്ചെണ്ണ : 1 സ്പൂൺ
  • കടുക് : 1/4 സ്പൂൺ
  • സവാള : 2 എണ്ണം
  • വെളുത്തുള്ളി : 3 അല്ലി
  • കറിവേപ്പില : 1 തണ്ട്
  • വറ്റൽ മുളക് : 5 എണ്ണം
  • കായപ്പൊടി : 1/4 സ്പൂൺ
  • തേങ്ങ : 3 സ്പൂൺ
  • വെള്ളം : 1 കപ്പ്

പാകം ചെയ്യുന്ന വിധം

  • ഒരു പാത്രത്തിൽ അരിപൊടിയും പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നനച്ച് വയ്ക്കാം.
  • ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇടാം.
  • കടുക് പൊട്ടി വരുമ്പോൾ സവാള ഇട്ട് ഇളക്കാം.
  • സവാള ഒന്ന് വാടി വരുമ്പോൾ വെളുത്തുള്ളി ചതച്ചത് ഇട്ടു ഇളക്കിയ ശേഷം കറിവേപ്പില, വറ്റൽ മുളക് ചതച്ചത് എന്നിവ ഇട്ട് നന്നായി വയറ്റാം.
  • വറ്റൽ മുളകിന്റെ പച്ച മണം മാറി കിട്ടുമ്പോൾ കായപ്പൊടി ചേർക്കാം.
  • ശേഷം തേങ്ങ പീര ഇട്ട് നന്നായി ഇളക്കി മറ്റൊരു പാത്രത്തിലേക്കു തണുക്കാൻ വയ്ക്കാം.
  • മസാല തണുത്തതിന് ശേഷം നനച്ച മാവിലേക്ക് ഇട്ട് ഇളക്കി എടുക്കാം.
  • പുട്ട് കുടത്തിൽ വെള്ളം വച്ച് തിളപ്പിക്കാം.
  • ശേഷം പുട്ട് കുറ്റിയിലേക്ക് ഇളക്കി വച്ചിരിക്കുന്ന മാവ് നിറക്കാം.
  • വെള്ളം തിളക്കുമ്പോൾ പുട്ട് ആവിയിൽ വച്ച് വേവിച്ചു എടുക്കാം.

Breakfast recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes