പാവയ്ക്ക ഫ്രൈ
- പാവയ്ക്ക : 3 എണ്ണം
- കടലമാവ് : 2 1/2 സ്പൂൺ
- കോൺഫ്ലവർ : 2 1/2 സ്പൂൺ
- അരിപൊടി : 1 1/2 സ്പൂൺ
- മഞ്ഞൾപൊടി : 1/4 സ്പൂൺ
- മുളകുപൊടി : 1 1/2 സ്പൂൺ
- ഗരംമസാല : 1/2 സ്പൂൺ
- ഇഞ്ചി : ചെറിയ കഷണം
- വെളുത്തുള്ളി : 2 അല്ലി
- കറിവേപ്പില : 1 തണ്ട്
- ഉപ്പ് : പാകത്തിന്
- വെള്ളം : 1/4 കപ്പ്
- വെളിച്ചെണ്ണ : 500 ഗ്രാം
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിൽ മസാല മിക്സ് ചെയ്യാനായി കടലമാവ്, കോൺഫ്ലവർ,അരിപൊടി, മഞ്ഞൾപൊടി, മുളകുപൊടി,ഗരംമസാല,ഉപ്പ്, ഇഞ്ചി വെളുത്തുള്ളി അരച്ചത്, കറിവേപ്പില ഇവയെല്ലാം ചേർത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്യാം.
- ശേഷം വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്ക മാവിലേക്ക് ഇട്ട് ഇളക്കി ഒരു 10 മിനിറ്റ് വയ്ക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
- ചൂടായ എണ്ണയിലേക്ക് പാവയ്ക്ക ഓരോന്നായി ഇട്ട് വറത്തെടുക്കാം.