Skip to content

March 27, 2024

ബീഫ് ഫ്രൈ

ബീഫ് ഫ്രൈ

  • ബീഫ് : 1 കിലോ ഗ്രാം
  • മഞ്ഞൾപൊടി : 1/2 സ്പൂൺ
  • മുളകുപൊടി :1 സ്പൂൺ
  • മല്ലിപൊടി : 1 സ്പൂൺ
  • പെരുംജീരകം : 1/2 സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കുരുമുളകുപൊടി : 2 സ്പൂൺ
  • മീറ്റ് മസാല : 1 സ്പൂൺ
  • വെളിച്ചെണ്ണ : 5 സ്പൂൺ
  • കടുക് : 1/4 സ്പൂൺ
  • കറിവേപ്പില : 3 തണ്ട്
  • വറ്റൽ മുളക് : 4 എണ്ണം
  • കൊച്ചുള്ളി : 200 ഗ്രാം
  • വെളുത്തുള്ളി : 5 അല്ലി
  • ഇഞ്ചി : ചെറിയ കഷണം
  • തേങ്ങ : ചെറിയ രണ്ട് കഷണം
  • നാരങ്ങ : 1/2 മുറി

പാകം ചെയ്യുന്ന വിധം

  • ഒരു പാത്രത്തിൽ ബീഫ് എടുത്ത് അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപൊടി പെരുംജീരകം,പാകത്തിന് ഉപ്പ്, ഒരു സ്പൂൺ കുരുമുളകുപൊടി, മീറ്റ് മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കാം.
  • ഒരു കുക്കറിൽ വെള്ളം ചേർക്കാതെ ആറ് വിസിൽ അടിപ്പിച്ചു ബീഫ് വേവിച്ചു എടുക്കാം.
  • കുക്കർ തുറന്ന് ബീഫിൽ വെള്ളം ഉണ്ടെങ്കിൽ അതിനെ വറ്റിച്ചു വേവിച്ച് എടുക്കാം.
  • ഫ്രൈ ചെയ്യാനുള്ള പാത്രത്തിൽ നാല് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് കൊടുക്കാം.
  • കടുക് പൊട്ടി വരുമ്പോൾ രണ്ട് തണ്ട് കറിവേപ്പില, വറ്റൽ മുളക് എന്നിവ ഇട്ട് ഒന്ന് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന കൊച്ചുള്ളി ചേർത്ത് കൊടുക്കാം.
  • പാകത്തിന് ഉപ്പ് ചേർത്ത ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ഒന്ന് ഇളക്കി കൊടുക്കാം.
  • ഉള്ളി ഒന്ന് വയറ്റിയ ശേഷം ചെറുതായി അരിഞ്ഞ തേങ്ങ ഇട്ട് നന്നായി ഇളക്കി എടുക്കാം.
  • ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേർത്ത് ഇളക്കാം.
  • വെള്ളം നല്ലപോലെ വറ്റിച്ച ശേഷം നാരങ്ങ നീര്, ഒരു സ്പൂൺ വെളിച്ചെണ്ണ, ഒരു തണ്ട് കറിവേപ്പില, ഒരു സ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം.

Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes