ഏത്തപ്പഴം കൊഴുക്കട്ട
- ഏത്തപ്പഴം : 3 എണ്ണം
- അരിപൊടി : 1/2 കപ്പ്
- നെയ്യ് : 3 സ്പൂൺ
- തേങ്ങ : 1 കപ്പ്
- ശർക്കര : 150 ഗ്രാം
- ഏലക്ക പൊടി : 1/2 സ്പൂൺ
- ചുക്ക് : 1/4 സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഏത്തപ്പഴം നല്ലപോലെ അടച്ച് വച്ച് വേവിച്ചു എടുക്കാം.
- ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങയും ശർക്കര പൊടിച്ചതും കൂടി ചേർത്ത് ഇളക്കാം.
- തേങ്ങ ഒന്ന് ഇളക്കിയ ശേഷം ഏലക്ക പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കി എടുക്കാം.
- ഏത്തപ്പഴം ഒരു പാത്രത്തിലേക്കു മാറ്റി അകത്തേയും പുറത്തേയും നാര് കളഞ്ഞു ഉടച്ച് എടുക്കാം.
- ഇതിലേക്ക് അരിപൊടി ഇട്ട് കുഴച് എടുക്കാം.
- ഈ മാവിനെ ഓരോ ഉരുളകളായി എടുത്തു കൈ വെള്ളയിൽ വച്ച് പരത്തി അതിലേക്ക് തേങ്ങ വച്ച് കൊടുത്ത് ഉരുട്ടി എടുക്കാം.
- ഇതിനെ ഇഡലി പാത്രത്തിൽ വച്ചു ആവിയിൽ വേവിച്ചു എടുക്കാം.