വാഴക്ക ഫ്രൈ
- വാഴക്ക : 3 എണ്ണം
- മഞ്ഞൾപൊടി : 1/2 സ്പൂൺ
- ഉപ്പ് : പാകത്തിന്
- വെള്ളം : 2 കപ്പ്
- മല്ലിപൊടി : 3/4 സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- പെരുംജീരകം : 1/2 സ്പൂൺ
- ഗരംമസാല : 1/2 സ്പൂൺ
- അരിപൊടി : 1 സ്പൂൺ
- നാരങ്ങ : 1/2 മുറി
- കറിവേപ്പില : 1 തണ്ട്
- വെളിച്ചെണ്ണ : 250 ഗ്രാം
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് കാൽ സ്പൂൺ മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം.
- തിളച്ച വെള്ളത്തിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞ വാഴക്ക കഷണങ്ങൾ ഇട്ട് കൊടുക്കാം.
- ഒന്ന് വാടി വരുമ്പോൾ കഷണങ്ങൾ കോരി മാറ്റി വയ്ക്കാം.
- ഇനി മസാലക്കായി ഒരു പാത്രത്തിൽ മല്ലിപൊടി, മുളകുപൊടി,പെരുംജീരകം, ഗരംമസാല,അരിപൊടി, കറിവേപ്പില, മഞ്ഞൾപൊടി,ഉപ്പ്,നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യാം.
- മിക്സ് ചെയ്തതിലേക്ക് വാഴക്ക കഷണങ്ങൾ ഇട്ട് 10 മിനിറ്റ് വയ്ക്കാം.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.
- ചൂടായ എണ്ണയിലേക്ക് വാഴക്ക ഓരോന്നായി ഇട്ട് വറത്തെടുക്കാം.
