പാൽ കപ്പ
- കപ്പ : 2kg
- ഇഞ്ചി : ½ മുറി
- ചുവന്നുള്ളി : 4 എണ്ണം
- പച്ചമുളക് : 3 എണ്ണം
- തേങ്ങ പാൽ : 3 കപ്പ്
- വെളിച്ചെണ്ണ : 2 സ്പൂൺ
- കടുക് : ½ സ്പൂൺ
- ചുവന്നുള്ളി : 3,4 എണ്ണം
- വറ്റൽമുളക് : 4 എണ്ണം
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- കപ്പ പൊളിച്ചു ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിക്കാം.
- വെന്ത കപ്പ വെള്ളം ഊറ്റിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചതച്ച ഇഞ്ചി,പച്ചമുളക്, ചെറിയ ഉള്ളി, തേങ്ങാപ്പാൽ ചേർത്ത് ഇളക്കി തിളപ്പിച്ച് കുറുക്കി എടുക്കാം.
- കടുക് താളിച്ച് ചേർക്കാം.