ബോണ്ട
- പഴം : 4 എണ്ണം
- പഞ്ചസാര : ½ കപ്പ്
- മൈദ : 2 കപ്പ്
- സോഡാപ്പൊടി : ¼ സ്പൂൺ
- ജീരകം : ½ സ്പൂൺ
- ഏലയ്ക്കാപ്പൊടി : 1 സ്പൂൺ
- തേങ്ങാക്കൊത്ത് : ¼ കപ്പ്
- കപ്പലണ്ടി :100 gm
പാകം ചെയ്യുന്ന വിധം
- പഴം ചെറുതായി അരിഞ്ഞ് ജാറിലേക്ക് ഇട്ട് ½ കപ്പ് പഞ്ചസാരയും ചേർത്ത് അരച്ചെടുക്കാം.
- ഒരു ബൗളിലേക്ക് 2 കപ്പ് മൈദ,ജീരകം,സോഡാപ്പൊടി,ഏലയ്ക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്ത് അരച്ചു വച്ചിരിക്കുന്ന പഴവും പഞ്ചസാരയും ചേർത്ത് ഇളക്കി വെക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത്,കപ്പലണ്ടിയൊയും വറുത് കുഴച്ച് വെച്ച മാവിലേക്ക് ചേർത് ഇളക്കി ബോൾ ആക്കി ചൂട് എണ്ണയിൽ ഇട്ട് പൊരിച് എടുക്കാം.