നാലുമണി പലഹാരം
- റവ : 1 കപ്പ്
- ഉരുളക്കിഴങ്ങ് : 1 എണ്ണം
- ഉപ്പ് : പാകത്തിന്
- തൈര് : 1 കപ്പ്
- സവാള : 1 എണ്ണം
- ഇഞ്ചി : ¼ കഷ്ണം
- കറിവേപ്പില : 2 തണ്ട്
- പച്ചമുളക് : 2 എണ്ണം
- കായപ്പൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- റവ നന്നായി പൊടിച്ച് ഒരു ബൗളിലേക്ക് ചേർത്ത് 1കപ്പ് തൈരും വെള്ളവും ചേർത്ത് ഇളക്കി 20 മിനിറ്റ് മാറ്റിവെക്കാം.
- 20 മിനിറ്റിനുശേഷം വേവിച്ചുവെച്ച ഉരുളക്കിഴങ്ങ്, സവാള,പച്ചമുളക്,കറിവേപ്പില,ഇഞ്ചി പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഒരു പാനിൽ എണ്ണ ചൂടാക്കി വറുത്ത് കോരിയെടുക്കാം.