ചിക്കൻ റോസ്റ്റ്
- ചിക്കൻ : 1kg
- മുളകുപൊടി: ½ സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
- പട്ട : 2 എണ്ണം
- ഗ്രാമ്പു : 4 എണ്ണം
- ഏലക്ക : 4 എണ്ണം
- മല്ലി : 1 സ്പൂൺ
- പെരുംജീരകം : 1 സ്പൂൺ
- വറ്റൽ മുളക് : 7/8 എണ്ണം
- സവാള : 3 എണ്ണം
- പച്ചമുളക് : 3 എണ്ണം
- കറിവേപ്പില : 2 തണ്ട്
- ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- ചിക്കനിലേക്ക് മഞ്ഞൾപൊടി,മുളകുപൊടിയും ഉപ്പും ചേർത്ത് 15 മിനിറ്റ് പിരട്ടി വെക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഗ്രാമ്പു,ഏലക്ക,പട്ട, മല്ലി,പെരുംജീരകം,വറ്റൽ മുളകും ചേർത്തു വറുത്ത് പൊടിച്ചെടുക്കാം.
- പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാകുമ്പോൾ സവാള ചേർത്ത് വഴറ്റാം.
- പച്ചമുളക്,കറിവേപ്പില ഇഞ്ചി,വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കാം.
- നേരത്തെ മസാല പുരട്ടിയ ചിക്കൻ ചേർത്ത് നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളം ഒഴിച് അടച് വെച്ച് വേവിക്കാം.
- വെള്ളം വറ്റി നന്നായി പാകം ആയതിനുശേഷം വാങ്ങി വയ്ക്കാം.