മുരിങ്ങക്കാ ഉരുളക്കിഴങ്ങ് ഇട്ടത്
- മുരിങ്ങക്കാ : 2 എണ്ണം
- ഉരുളക്കിഴങ്ങ് : 3 എണ്ണം
- കടുക് : ½ സ്പൂൺ
- ജീരകം : ¼ സ്പൂൺ
- ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപ്പൊടി : ½ സ്പൂൺ
- മഞ്ഞൾപൊടി : ¼ സ്പൂൺ
- ഗരം മസാല : ½ സ്പൂൺ
- തക്കാളി : 2 എണ്ണം
പാകം ചെയ്യുന്ന വിധം
- ഒരു പാൻ വെച്ച് അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച് ചൂടാവുബോൾ നീളത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം.
- മുരിങ്ങക്കാ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.
- നന്നായി എണ്ണയിൽ ഇട്ട് വഴറ്റി മാറ്റിവയ്ക്കാം.
- ഒരു ചട്ടിയിലേക്ക് എണ്ണം ഒഴിച്ച് കടുക്,ജീരകം, ഇഞ്ചി,വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുക്കാം.
- മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,ഗരം മസാല ചേർത്ത് നന്നായി ഇളക്കി തക്കാളി ചേർത്തുകൊടുത്ത് ഇളക്കാം.
- കുറച്ചു വെള്ളം ചേർത്ത് ഇളക്കി അടച്ചുവെച്ച് നന്നായി തിളപ്പിക്കാം.
- വഴറ്റി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്,മുരിങ്ങക്കയും ചേർത്ത് വീണ്ടും അടച്ചുവെച്ച് വേവിക്കാം.
- വെള്ളം പറ്റി പാകമാക്കി വരുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കാം.