ബീഫ് റോസ്റ്റ്
- ബീഫ് : 1kg
- മഞ്ഞൾപൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- വറ്റൽ മുളക് കാശ്മീരി : 15 എണ്ണം
- എരുവുള്ള മുളക് : 20 എണ്ണം
- ചുവന്നുള്ളി ചതച്ചത് : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- ബീഫ് കുക്കറിലേക്ക് ഇട്ട് മഞ്ഞൾപൊടി പാകത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.
- വറ്റൽമുളക് രണ്ടും രണ്ടായി വറുത്ത് പൊടിച്ചെടുക്കാം.
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഇഞ്ചി,വെളുത്തുള്ളി ചതിച്ചത് കറിവേപ്പിലയും ചേർത്തു കൊടുക്കാം.
- ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കാം.
- നന്നായി വഴറ്റി ഉപ്പ് ചേർത്ത് പൊടിച്ചുവെച്ച മുളക് ചേർത്ത് നന്നായി ഇളക്കി വേവിച്ച ബീഫ് ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കാം.
- നന്നായി വെള്ളം പറ്റിച്ച് പെരട്ടി കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കാം.