ചെമ്മീൻ ചമ്മന്തി
- ഉണക്കച്ചെമ്മീൻ : 1 കപ്പ്
- വറ്റൽ മുളക് : 5/6 എണ്ണം
- തേങ്ങാ ചിരകിയത് : 1 കപ്പ്
- ഇഞ്ചി : 1 സ്പൂൺ
- ചുവന്നുള്ളി : ¼ കപ്പ്
- കറിവേപ്പില : 3 തണ്ട്
- പുളി : ഒരു നെല്ലിക്ക വലിപ്പം.
പാകം ചെയ്യുന്ന വിധം
- വറ്റൽ മുളക് വറുത്തെടുത്തതിനുശേഷം ഉണക്കച്ചെമ്മീൻ വറുത്തെടുക്കാം.
- ചൂടായ പാനിലേക്ക് തേങ്ങാ ചേർത്ത് ചുവന്ന വരുമ്പോൾ ഇഞ്ചിയും ചെറിയുള്ളിയും ചേർത്ത് കറിവേപ്പിലയും ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയും വറുത്തുവച്ച വറ്റൽമുളകും ഉണക്ക ചെമ്മീനും ചേർത്ത് ഇളക്കി തണുത്തതിനുശേഷം പിടിച്ചെടുക്കാം.