കപ്പലണ്ടി ചേർത്ത് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി
- ഉരുളക്കിഴങ്ങ് : 3/4 എണ്ണം
- കപ്പലണ്ടി : ½ കപ്പ്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ജീരകം : ¼ സ്പൂൺ
- കടുക് : ½ സ്പൂൺ
- വെളുത്തുള്ളി : 4 അല്ലി
- വറ്റൽ മുളക് : 4/5 എണ്ണം
- പച്ചമുളക് : 2/3 എണ്ണം
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം.
- എണ്ണയിൽ ഇട്ട് നന്നായി ഇളക്കി പൊരിച്ച് എടുക്കാം.
- ഉരുളക്കിഴങ്ങ് വറുത്ത എണ്ണയിലേക്ക് തന്നെ കപ്പലണ്ടി,ജീരകം, കടുകും ചേർത്ത് ഇളക്കി വെളുത്തുള്ളി ചതച്ചത്, വറ്റൽ മുളക്, പച്ചമാകും ചേർത്ത് വറുത്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കി മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് പാകത്തിന് ചേർത്ത് ഇളക്കി കുറച്ചു മല്ലിയില ചേർത്ത് വാങ്ങി വയ്ക്കാം.