വൻപയർ ചേർത്ത് ഓമയ്ക്കാ തോരൻ
- ഓമയ്ക്ക : 1 എണ്ണം
- വൻപയർ : ½ കപ്പ്
- ജീരകം : ½
- വെളുത്തുള്ളി : 3 എണ്ണം
- മഞ്ഞൾപൊടി : ½ സ്പൂൺ
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- കുതിർത്തി കഴുകി വൃത്തിയാക്കാൻ വൻപയർ കുക്കറിലേക്ക് ഇട്ട് ആവിശ്യത്തിന് വെള്ളം,പാകത്തിന് ഉപ്പും ചേർത്ത് വേവിക്കാം.
- ഓമയ്ക്ക വളരെ ചെറുതായി കൊത്തി അരിഞ്ഞ് വയ്ക്കാം.
- തോരന് ആവശ്യമായ തേങ്ങ ചതിച്ചെടുക്കാം.
- ചിരകിയ തേങ്ങയിലേക്ക് ജീരകം,വെളുത്തുള്ളി,മഞ്ഞൾപ്പൊടി ചേർത്ത് ചതച്ചെടുക്കാം.
- ഒരു പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചേർത്ത് കൊടുക്കാം.
- കടുക് പൊട്ടിയതിനു ശേഷം കറിവേപ്പില,ചുവന്നുള്ളി അരിഞ്ഞത് വറ്റൽ മുളക് ചേർത്ത് മൂപ്പിച്ച് ചതച്ചുവെച്ച അരപ്പ് ഉപ്പും ചേർത്ത് ഇളക്കി ചെറുതായി അരിഞ്ഞ ഓമയ്ക്ക ചേർത്തുകൊടുത്ത് ഇളക്കി അടച് വേവിക്കം.
- വെവിച പയറും ചേർത്തുകൊടുത്ത് വീണ്ടും അടച് വെച് വേവിച്ചെടുക്കാം.