- കോവയ്ക്ക : ആവശ്യത്തിന്
- ഉഴുന്ന് : 1 സ്പൂൺ
- കടലപ്പരിപ്പ് : 1 സ്പൂൺ
- മല്ലി : ½ സ്പൂൺ
- ജീരകം : ¼ സ്പൂൺ
- കുരുമുളക് : ¼ സ്പൂൺ
- തേങ്ങ : ½ മുറി
- മുളകുപൊടി : 1 സ്പൂൺ
- കടുക് : ½ സ്പൂൺ
- വെളുത്തുള്ളി : 4 അല്ലി
- സവാള : 1 എണ്ണം
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപൊടി : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
- കോവയ്ക്ക ചെറുതായി അരിഞ്ഞ് എടുക്കാം.
- ഒരു പാനിലേക്ക് ഉഴുന്ന്,കടലപ്പരിപ്പ്,മല്ലി,ജീരകം,കുരുമുളക് ചേർത്ത് ചൂടാക്കി തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി മൂപ്പിച്ച് കോരി മുളകുപൊടി ചേർത്ത് പൊടിച് എടുക്കാം.
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ കടുക്,ജീരകം,വെളുത്തുള്ളി ചേർത്ത് ഇളക്കി സവാള അരിഞ്ഞത് ചേർത്ത് വയറ്റി കറുവേപ്പില ചേർത്ത് അരിഞ്ഞ് വെച്ച കോവക്ക പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി കോവയ്ക്ക നന്നായി വഴണ്ട് വരുമ്പോൾ മഞ്ഞൾപൊടി,പൊടിച്ചുവച്ച് പൊടി ഇളക്കി ചൂടാക്കി എടുക്കാം.