ചിക്കൻ പെരട്ട്
- ചിക്കൻ : 1 kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- മല്ലിപ്പൊടി : 2 സ്പൂൺ
- ചിക്കൻ മസാല : 1 സ്പൂൺ
- ഉപ്പ് : പാകത്തിന്
- കറിവേപ്പില : 3 തണ്ട്
- ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ചുവന്നുള്ളി : ½ കപ്പ്
- സവാള : 3 എണ്ണം
- തക്കളി : 1 എണ്ണം
- പച്ചമുളക് : 3 എണ്ണം
പാകം ചെയ്യുന്ന വിധം
- ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ 1kg മഞ്ഞൾപൊടി,മുളകുപൊടി,മല്ലിപ്പൊടി,ഉപ്പ്,ചിക്കൻ മസാല,ഉപ്പ്,കറിവേപ്പില,ഇഞ്ചി,വെളുത്തുള്ളി ചതച്ചത്, വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി വെക്കാം.
- ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുളി കറിവേപ്പിലായും ചേർത്ത് വഴറ്റി ½ സ്പൂൺ ഇഞ്ചി,വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കി സവാള അരിഞ്ഞത് ചേർത്ത് വാഴന്റ് വരുബോൾ
പച്ചമുളകും ചേർത്ത് മഞ്ഞൾപൊടി,മുളകുപൊടി,1½ സ്പൂൺ മല്ലിപ്പൊടി,കുരുമുളകുപൊടി,ഗരം മസാലയും ചേർത്ത് ഇളക്കി പച്ചമണം മരിയതിനു ശേഷം തക്കളി ചേർത്തു അടച്ചുവെച്ചു വേവിക്കാം. - തുറന്നു ചിക്കൻ ചേർത്ത് ഇളക്കി വീണ്ടും അടച് വെച്ച് വേവിക്കാം.
- ചിക്കൻ വെന്തു വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി പറ്റിച്ച് എടുക്കം.
പുട്ട്
- അരിപ്പൊടി : 2 കപ്പ്
- ഉപ്പ് : പാകത്തിന്
- ചൂടുവെള്ളം : ആവശ്യത്തിന്
തേങ്ങ : ¼ കപ്പ്
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് പുട്ടുപൊടിയിട്ട് പാകത്തിന് ഉപ്പും ചൂടുവെള്ളവും ചേർത്ത് നനച്ച് തേങ്ങ ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.