നാലുമണി പലഹാരം
- നേന്ത്രപ്പഴം : 4 എണ്ണം
- തേങ്ങ : ½ മുറി
- അണ്ടിപ്പരിപ്പ് : ആവശ്യത്തിന്
- മുന്തിരി : ആവശ്യത്തിന്
- നെയ്യ് : 2 സ്പൂൺ
- പഞ്ചസാര : 2 സ്പൂൺ
- ഏലക്കാപ്പൊടി : ¼ സ്പൂൺ
പാകം ചെയ്യുന്ന വിധം
- നേന്ത്രപ്പഴം ആവിയിൽ വേവിച്ച് തോൽക്കളഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ട് ഉടച്ചെടുക്കാം.
- ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർത്ത് മൂത്ത വരുമ്പോൾ തേങ്ങ ചിരകിയത് പഞ്ചസാരയും
ഏലക്കാപ്പൊടി ചേർത്ത് ഇളക്കി ഉടച്ചുവെച്ച നേന്ത്രപ്പഴത്തിലേക്ക് ചേർത്ത് ഇളക്കി ചെറിയ ബോളുകൾ ആക്കി എടുക്കാം. - ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ബോളുകൾ വറുത്തെടുക്കാം.
- തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കണം.