നാലുമണി പലഹാരം
- ബ്രഡ് : 6/7 എണ്ണം
- മുട്ട : 4 എണ്ണം
- മുളകുപൊടി : ½ സ്പൂൺ
- കുരുമുളകുപൊടി : ½ സ്പൂൺ
- ഉപ്പ് : ½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- മുട്ട പുഴുങ്ങി തോടു കളഞ്ഞ് രണ്ടായി കീറിയെടുക്കാം.
- ബ്രഡ് ബ്രൗൺ ആയ ഭാഗം കട്ട് ചെയ്ത് പൊടിച്ചെടുക്കാം.
- മുട്ടയുടെ മുകളിലേക്ക് മുളകുപൊടി,ഉപ്പ്, കുരുമുളകുപൊടിയും വെച്ച് ഓരോ ബ്രഡും വെള്ളത്തിൽ ഒന്ന് മുക്കിയെടുത്ത് മുട്ട വെച്ചുകൊടുത്ത് മടക്കി ബ്രഡ് ക്രംസിൽ മുക്കി എണ്ണ ചൂടാക്കി ഓരോന്നായി പൊരിച്ചെടുക്കാം.