സവാള ചമ്മന്തി
- സവാള : 2 എണ്ണം
- വെളിച്ചെണ്ണ : 2½ സ്പൂൺ
- വറ്റൽമുളക് : 15 എണ്ണം
- മല്ലി : 1 സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- പുളി : ഒരു നെല്ലിക്ക വലുപ്പം
പാകം ചെയ്യുന്ന വിധം
- പാനിലേക്ക് 1½ ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് വറ്റൽ മുളക്,മല്ലി,മുളകുപൊടിയും വറുത്തെടുക്കാം.
- വറുത്ത മസാല തണുത്തു കഴിയുമ്പോൾ കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കാം.
- ഒരു പാൻ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റി അരച്ചെടുത്ത മസാല കുറച്ചു വെള്ളം ചേർത്ത് വഴറ്റിയ സവാളയിലേക്ക് ചേർത്തു കൊടുക്കാം.
- കുറച്ചു വെള്ളം ചേർത്ത് ഇളക്കി നന്നായി തിളപ്പിച്ച് വെള്ളം വറ്റിയതിനുശേഷം പാകം ചെയ്യാം.