മത്തി റോസ്റ്റ്
- മത്തി : 1kg
- ചുവന്നുള്ളി : 10/15 എണ്ണം
- പച്ചമുളക് : 4 എണ്ണം
- ഇഞ്ചി : 1 സ്പൂൺ
- വെളുത്തുള്ളി : 1 സ്പൂൺ
- വറ്റൽമുളക് : 12എണ്ണം
- ഉലുവ : ¼ സ്പൂൺ
- കുരുമുളക് : ¼ സ്പൂൺ
- കറിവേപ്പില : 2/3 തണ്ട്
- പുളി : 3 എണ്ണം
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപൊടി : ¼ സ്പൂൺ
- തേങ്ങാപ്പാൽ : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- മത്തി റോസ്റ്റിന് ആവശ്യമായ മത്തി പെട്ടി നന്നായി കഴുകി വൃത്തിയാക്കി വയ്ക്കാം.
- വറ്റൽ മുളക്,കുരുമുളക്,ഉലുവയും പൊടിച്ചെടുക്കാം.
- ഒരു ചട്ടി വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പൊടിച്ച കൂട്ട് അതിലേക്ക് ചേർത്തു കൊടുക്കാം.
- ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കാം.
- ഉള്ളി വഴണ്ട് വരുമ്പോൾ ഇഞ്ചി ചെറുതായി അരിഞ്ഞത് വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പിലയും ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കം.
- പുളി ചേർത്തിളക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് പാകത്തിന് ചൂടുവെള്ളം ഒഴിച്ച് മത്തി അതിലേക്ക് ചേർത്തു കൊടുക്കാം.
- അടച്ചുവെച്ച് നന്നായി തിളപ്പിച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം.
- വീണ്ടും അടച്ചുവെച്ച് വേവിച്ചതിനുശേഷം തേങ്ങാപ്പാൽ ചേർത്ത് വറ്റിച്ചെടുക്കാം.