മുട്ട കറി
- മുട്ട : 8 എണ്ണം
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- പെരുംജീരകം പൊടി : 1 സ്പൂൺ
- എണ്ണ : ആവശ്യത്തിന്
- കറുവപട്ട : 2 എണ്ണം
- ഏലക്കാ : 4 എണ്ണം
- ഉപ്പ് : പാകത്തിന്
- സവാള : 2 എണ്ണം
- ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- പച്ചമുളക് : 4 എണ്ണം
- കറിവേപ്പില : 3 തണ്ട്
- പുളിവെള്ളം : ¼ കപ്പ്
- ശർക്കര : ചെറിയ കഷണം
പാകം ചെയ്യുന്ന വിധം
- 8 മുട്ട ഉപ്പിട്ട് പുഴുഗി എടുത്തത് ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് മഞ്ഞൾപൊടി ¼ സ്പൂൺ,മുളകുപൊടി ½ സ്പൂൺ ചേർത്ത് പുഴുഗി എടുത്ത മുട്ട ചേർത്ത് വയട്ടി എടുക്കാം.
- ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട,ഏലക്കയും ചേർത്ത് വഴറ്റി സവാള അരിഞ്ഞത് ചേർത്തു കൊടുക്കാം.
- ഇഞ്ചി വെളുത്തുള്ളി ചതച്ചത്,പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റാം.
- പച്ചമുളക്,കറിവേപ്പിലയും ചേർത്തു കൊടുക്കാം.
- തക്കാളി ചേർത്ത് നന്നായി ഇളക്കി വഴറ്റി പൊടികൾ ചേർത്തു കൊടുക്കാം.
- മഞ്ഞൾപൊടി,മുളകുപൊടി,മല്ലിപ്പൊടി,പെരുംജീരകപ്പൊടിയും ചേർത്ത് പച്ചമാണം മറുവരെ വഴറ്റി കൊടുക്കാം.
- പുളിവെള്ള,ആവിശ്യത്തിന് വെള്ളം ചേർത്ത് പുളി ഒന്ന് ബലാൻസ് ചെയ്യാൻ ഒരു ചെറിയ കഷ്ണം ശർക്കര ചെത്കൊടുക്കാം.
- തിളച്ച ഗ്രേവിയിലേക്ക് മുട്ട ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി മല്ലിയില ചേർത്ത് മിക്സ് ചെയ്തു വാങ്ങി വയ്ക്കാം.