മുട്ട ചുക
- മുട്ട : 5 എണ്ണം
- സവാള : 2,3 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കടുക് : ½ സ്പൂൺ
- കറിവേപ്പില : 2 തണ്ട്
- ഇഞ്ചി,വെളുത്തുള്ളി ചതച്ചത് : 1 സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- ഉപ്പ് : പാകത്തിന്
- കുരുമുളകുപൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- മുട്ട ഒരു പത്രത്തിലേക്ക് ഇട്ട് കുറച് ഉപ്പ് ചേർത്ത് പുഴുഗി എടുക്കാം.
- മുട്ട തണുത്ത് കഴിയുബോൾ തോൽ കളഞ്ഞ് മഞ്ഞ നിക്കി ചെറുതായി അരിയം.
- ഒരു പാൻ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് 1 സ്പൂൺ പെരുമജീരകം,സവാള,കറിവേപ്പില ചേർത്ത് വഴറ്റി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കാം.
- പൊടികൾ ചേർത്ത് മഞ്ഞൾപൊടി,മുളകുപൊടി, മല്ലിപ്പൊടി,പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കാം.
- പൊടികളുടെ പച്ചമണം മാറിയതിനുശേഷം വെള്ളമൊഴിച്ചു കൊടുക്കാം.
- ഗ്രേവി തിളക്കുമ്പോൾ അരിഞ്ഞുവെച്ച മുട്ട അതിലേക്ക് ചേർത്തു കൊടുക്കാം.
- കുരുമുളകുപൊടി ചേർത്ത് ഇളക്കി മല്ലിഇല ചേർത്ത് എടുക്കാം.