മുട്ട അവിയൽ
- മുട്ട : 4 എണ്ണം
- മുരിങ്ങക്കാ : 1 എണ്ണം
- തക്കാളി : 1 എണ്ണം
- ഉരുളക്കിഴങ്ങ് : 2 എണ്ണം
- പച്ചമുളക് : 3 എണ്ണം
- തേങ്ങ : 1 കപ്പ്
- കറിവേപ്പില : 3 തണ്ട്
- ജീരകം : ¼ സ്പൂൺ
- വറ്റൽമുളക് : 4/5 എണ്ണം
- ചുവന്നുള്ളി : 8/10 എണ്ണം
- പെരുംജീരകം : ½ സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- മുട്ട പുഴുങ്ങി തണുത്തതിനുശേഷം രണ്ടായി കീറി മുറിച്ച് വെക്കാം.
- മുരിങ്ങക്ക,തക്കാളി,ഉരുളക്കിഴങ്ങ് പാകത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കാം.
- അരപ്പ് തയ്യാറാക്കുന്നതിനായി തേങ്ങാ,ചുവന്നുള്ളി,ജീരകം,വറ്റൽമുളക്,കറിവേപ്പില,പെരുഞ്ചീരകം,മഞ്ഞൾപൊടി ചേർത്ത് ചതച്ച് എടുക്കാം.
- കഷ്ണങ്ങൾ വെന്തതിലേക്ക് ചതച്ച അരപ്പ് ചേർത്തു കൊടുക്കാം.
- അരപ്പ് ചേർത്ത് ഇളക്കി കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മുട്ട രണ്ടായി കിറിയതും ചേർത്തുകൊടുകാം.
- കുറച് നേരം അവിയിൽ അടച് വെച്ച് എടുക്കാം.