ചിക്കൻ കറി
- ചിക്കൻ : 1 kg
- സവാള : 2 എണ്ണം
- മുളകുപൊടി : 2 സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ഗരം മസാല : ½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- തൈര് : ½ കപ്പ്
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവോള അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിച്ച് ചിക്കൻ ചേർത്ത് കൊടുക്കാം.
- ചിക്കനിലേക്ക് ആവശ്യമായ പൊടികൾ ചേർക്കാൻ മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി, ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി തൈര് ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കാം.
- ചിക്കൻ നന്നായി വെന്തതിനു ശേഷം കുറച്ച് സവാളയും പച്ചമുളകും ചേർത്ത് ഇളക്കി എടുക്കാം.