പാവക്ക കറി
- പാവക്ക : 2 എണ്ണം
- ചുവനുള്ളി : ½ കപ്പ്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ഉപ്പ് : പാകത്തിന്
- പച്ചമുളക് : 2 എണ്ണം
- കറിവേപ്പില : 3 തണ്ട്
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 2 സ്പൂൺ
- പുളിവെള്ളം : ½ കപ്പ്
- പഞ്ചസാര : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഒരു പാൻ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി കുറച്ച് ഉപ്പ് ചേർത്ത് വഴറ്റാം.
- നാല് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കാം.
- ചെറിയുള്ളി നന്നായി വഴണ്ട് വരുമ്പോൾ പാവയ്ക്ക ചേർത്ത് ഇളക്കി കൊടുക്കാം.
- പാവയ്ക്ക വാടി വരുമ്പോൾ മഞ്ഞൾപ്പൊടി,മുളകുപൊടി ചേർത്തുകൊടുത് നന്നായി ഇളക്കി തക്കാളി ചേർത്ത് പുളിവെള്ളം ഒഴിച്ചു കൊടുക്കാം.
- അര സ്പൂൺ പഞ്ചസാര ചേർത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കാം.
- കടുക് താളിച്ച് ചേർക്കുവാനായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് കടുക്,ചെറിയുള്ളി,വറ്റൽ മുളക്,കറിവേപ്പിലയും ചേർത്ത് താളിച്ച് പാവയ്ക്ക കറിയിലേക്ക് ഒഴിച്ചുകൊടുത്ത് വാങ്ങി വയ്ക്കാം.