ബീഫ് റോസ്റ്റ്
- ബീഫ് : 1 kg
- സവാള : 1 എണ്ണം
- ചുവന്നുള്ളി : 12 എണ്ണം
- വെളുത്തുള്ളി : 10 അല്ലി
- ഇഞ്ചി : ½ മുറി
- ജീരകം : ¼ സ്പൂൺ
- പെരുംജീരകം : 1 സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- ഗരം മസാല : ½ സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ
- മുളകുപൊടി : 1 ½ സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു ജാറിലേക്ക് സവാള,ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി, പെരുംജീരകം,ജീരകം,ഗരം മസാല,മുളകുപൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,കുരുമുളകുപൊടിയും കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കാം.
- ഒരു പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് അരച്ചെടുത്ത പേസ്റ്റ് ചൂടാക്കാം.
- കഴുകി വൃത്തിയാക്കിയ ബീഫ് കുക്കറിലേക്ക് ഇട്ട് അരച്ചു ചൂടാക്കിയ മസാല ചേർത്ത് കുറച്ചു കറിവേപ്പില, ബീഫ് വേവാൻ ആവശ്യമായ വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് ബീഫ് വേവുന്ന വരെ വിസിൽ അടിക്കാം.
- ¼ കപ്പ് തേങ്ങാക്കൊത്ത് എണ്ണയിൽ മൂപ്പിച്ച് കൂടെ കടുകുപൊട്ടിച്ച് വെന്ത ബീഫ് അതിലേക്ക് ചേർത്തു കൊടുക്കാം.
- ബീഫിലെ വെള്ളം നന്നായി വറ്റി പെരട്ടിയെടുക്കാം.