സോയ ഉരുളക്കിഴങ്ങ് കറി
- സോയ : 100 gm
- ഉരുളക്കിഴങ്ങ് : 3 എണ്ണം
- ജീരകം : ½ സ്പൂൺ
- ഉലുവ : ¼ സ്പൂൺ
- കുരുമുളക് : 1 സ്പൂൺ
- മല്ലി : 1 സ്പൂൺ
- പെരുഞ്ചീരകം : 1 സ്പൂൺ
- തക്കോലം : 1 എണ്ണം
- കറുവപ്പട്ട : 1 എണ്ണം
- ഗ്രാമ്പൂ : 4 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവാള : 2 എണ്ണം
- വെളുത്തുള്ളി : 3/4 അല്ലി
- തക്കാളി : 1 എണ്ണം
- കറിവേപ്പില : 2/3 തണ്ട്
- ഉപ്പ് : പാകത്തിന്
- ഇഞ്ചി : ½ മുറി
- പച്ചമുളക് : 3 എണ്ണം
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- സോയ ചുവപ്പിളത്തിൽ ഇട്ട് വേവിച്ച് വെള്ളം ഊറ്റി വയ്ക്കാം.
- ഒരു പാൻ വെച്ച് അതിലേക്ക് ജീരകം,ഉലുവ,കുരുമുളക്,മല്ലി,പെരുംജീരകം,കറുവപ്പട്ട,തക്കോലം,ഗ്രാമ്പൂവും ചേർത്ത് തണുപ്പിച്ച് പൊടിച്ചെടുക്കാം.
- പാനിലേക്ക് എന്നെ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ സവോള,തക്കാളി,വെളുത്തുള്ളി,കറിവേപ്പിലയും ചേർത്ത് വഴറ്റി തണുപ്പിച്ചു അരച്ചെടുക്കാം.
- പാനിലേക്ക് വീണ്ടും എണ്ണ ഒഴിച്ച് സവാള,തക്കാളി,ഇഞ്ചി ചേർത്ത് വഴറ്റി ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം.
- കറിവേപ്പില,മഞ്ഞൾപ്പൊടി,മുളകുപൊടിയും ചേർത്ത് ഇളക്കി നേരത്തെ പൊടിച്ച് വെച്ച മസാല ചേർത്തു കൊടുക്കാം.
- അരച്ചെടുത്ത സവാളയും തക്കാളിയും ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിനു വെള്ളം,ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കാം.
- ഉരുളക്കിഴങ്ങ് വെന്ത് ഗ്രേവി പാകമാകുമ്പോൾസോയ ചേർത്ത് ഇളക്കി വീണ്ടും അടച്ചു വയ്ക്കാം.