ചിക്കൻ ഫ്രൈ
- ചിക്കൻ : 1 kg
- വറ്റൽമുളക് : 25 gm
- ചുവന്നുള്ളി : 20 എണ്ണം
- വെളുത്തുള്ളി : 18 എണ്ണം
- ഇഞ്ചി : 1 എണ്ണം
- ഉപ്പ് : പാകത്തിന്
- മഞ്ഞൾപൊടി : ½ സ്പൂൺ
- പെരുംജീരകപ്പൊടി : 1 സ്പൂൺ കോൺഫ്ലവർ : 1 സ്പൂൺ
- അരിപ്പൊടി : 1 സ്പൂൺ
- കറിവേപ്പില : 3/4 തണ്ട്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- തേങ്ങ : 1 കപ്പ്
- പച്ചമുളക് : 5/6 എണ്ണം
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി വറ്റൽ മുളക് അതിലേക്ക് ചേർത്ത് വേവിച്ച് എടുക്കാം.
- വേവിച്ച മുളക്,ചുവന്നുള്ളി,ഇഞ്ചി,വെളുത്തുള്ളിയും ചേർത്ത് അരച്ച് എടുത്ത് ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് മഞ്ഞൾപൊടി പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.
- അതിൽനിന്നും കുറച്ചു മാറ്റിവയ്ക്കാം 1 സ്പൂൺ.
- ബാക്കിയുള്ള മസാലയിലേക്ക് പെരുംജീരകപ്പൊടി,കോൺഫ്ലവർ, അരിപ്പൊടിയും ചേർത്ത് കഴുകി വൃത്തിയാക്കി വെച്ച് ചിക്കൻ,കറിവേപ്പില അതിലേക്ക് ചേർത്ത് ഇളക്കി 2 മണിക്കൂർ വെക്കാം.
- രണ്ടു മണിക്കൂറിനു ശേഷം ഒരു പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി മാറ്റിവെച്ച ചിക്കൻ അതിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം.
- നേരത്തെ മാറ്റിവെച്ച ഒരു സ്പൂൺ മസാല ചിരകിയ തേങ്ങയിലേക്ക് ചേർത്ത് ഇളക്കി പച്ചമുളകും കറിവേപ്പിലയും വറുത്തെടുത്ത് ആ എണ്ണയിലേക്ക് തന്നെ തേങ്ങ വറുത്ത് കോരിയെടുക്കം.
- വറുത്ത് ചിക്കനിലേക്ക് പച്ചമുളക്,കറിവേപ്പില വറുത്തതും തേങ്ങ വറുത്തത് ചേർത്തു കൊടുക്കാം.