പാൽ കപ്പയും അയല കറിയും
പാൽ കപ്പ
- കപ്പ : 2 kg
- കാന്താരി : ¼ കപ്പ്
- വെളുത്തുള്ളി : 6 അല്ലി
- തേങ്ങ : ½ കപ്പ്
- കറിവേപ്പില : 3 തണ്ട്
- രണ്ടാം പാൽ : ½ കപ്പ്
- ഒന്നാം പാൽ : 1 കപ്പ്
പാകം ചെയ്യുന്ന വിധം
- ഉപ്പ് ഇട്ട് കപ്പ നന്നായി പുഴുങ്ങി വെള്ളം ഊറ്റി വയ്ക്കാം.
- കാന്താരി ,ചതച്ചെടുത്ത് ഒരു പാനിലേക്ക് ചേർത്ത് ഇളക്കി തേങ്ങാപ്പീര് ചേർത്തു കൊടുക്കാം.
- കറിവേപ്പില ചേർത്ത് ഇളക്കി തേങ്ങ ചൂടാക്കി രണ്ടാം പാൽ ചേർത്തു കൊടുക്കാം.
- നന്നായി തിളപ്പിച്ച് വേവിച്ച് വെച്ച കപ്പ ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്ത് ഒന്നാം പാൽ ചേർത്ത് ഇളക്കി വാഗിവെക്കാം.
അയല കറി
- അയല : 1 kg
- പച്ചമുളക് : 4/5 എണ്ണം
- ഇഞ്ചി : ½ മുറി
- തക്കാളി : 1 എണ്ണം
- മുളകുപൊടി : 1 സ്പൂൺ
- മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- മല്ലിപ്പൊടി : 1½ സ്പൂൺ
- പുളി : 4 എണ്ണം
- കറിവേപ്പില : 2 തണ്ട്
- തേങ്ങ : 1 മുറി
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു ചട്ടിയിലേക്ക് പച്ചമുളക്,ഇഞ്ചി,തക്കാളി,മുളകുപൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,പുളി പാകത്തിന് ഉപ്പ് ചേർത്ത് ആവിശ്യത്തിന് വെള്ളം ഒഴിച്ച് കറിവേപ്പില അടച്ച് വെചു തിളപിക്കാം.
- ഗ്രേവി നന്നായി തിളക്കുമ്പോൾ അയല മീൻ ചേർത്ത് വീണ്ടും അടച്ചുവെച്ച് വേവിക്കാം.
- അയല മീൻ വെന്തു വരുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് കൊടുക്കാം.
- ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് കടുക്,ചെറിയുള്ളി,വറ്റൽമുളക്, കറിവേപ്പിലയും ചേർത്ത് താളിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം.