ഉള്ളി പക്കോട
- സവാള : 6 എണ്ണം
- പച്ചമുളക് : 4 എണ്ണം
- ഇഞ്ചി : 1 കഷ്ണം
- മുളകുപൊടി : ½ സ്പൂൺ
- ഉപ്പ് : ½ സ്പൂൺ
- കറിവേപ്പില : 3 തണ്ട്
- മസാലപ്പൊടി : ½ സ്പൂൺ
- കടലമാവ് : ½ കപ്പ്
- കായം പൊടി : ¼ സ്പൂൺ
- അരിപ്പൊടി : 2 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു ബൗളിലേക്ക് ചെറുതായി അരിഞ്ഞ സവോള,ഇഞ്ചി,പച്ചമുളക്,മുളകുപൊടി,ഉപ്പ്,കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി മസാലപ്പൊടി ചേർത്തു കൊടുക്കാം.കടലമാവ്,കായപ്പൊടി,അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി വെക്കാം.
- ഒരു പാൻ വെച്ച് എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോൾ കയ്യിൽ വെച്ച് കട്ടി കുറച്ച് പരത്തി എണ്ണയിലിട്ട് വറുത്തു കോരിയെടുക്കാം.