ചിക്കൻ പൊരിച്ചത്
- ചിക്കൻ : 1kg
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- പെരുംജീരകം : 1 സ്പൂൺ
- മൈദ : 1 സ്പൂൺ
- കുരുമുളകുപൊടി : 1 സ്പൂൺ
- ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് : 1സ്പൂൺ
- വിനാഗിരി : 1 സ്പൂൺ
- മുട്ട : 1 എണ്ണം
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കറിവേപ്പില : 3 തണ്ട്
- പച്ചമുളക് : 3/4 എണ്ണം
പാകം ചെയ്യുന്ന വിധം
- ചിക്കനിലേക്കുള്ള മസാലയ്ക്കായി മഞ്ഞൾപൊടി,മുളകുപൊടി,പെരുംജീരകം,മൈദ,കുരുമുളകുപൊടി,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് പാകത്തിന് ഉപ്പ്,വിനാഗിരി,ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിപ്പെരട്ടി 15 മിനിറ്റ് വയ്ക്കാം.
- ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാകുബോൾ ചിക്കൻ ഇട്ടുകൊടുക്കാം.
- ചിക്കൻ മൂത്തു വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് വറുത്തു കോരിയെടുക്കാം.