ഉരുളക്കിഴങ്ങ് കറി
- ഉരുളക്കിഴങ്ങ് : 3 എണ്ണം
- ഉപ്പ് : പാകത്തിന്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- സവോള : 1/2 എണ്ണം
- പച്ചമുളക് : 3 എണ്ണം കറിവേപ്പില : 2 തണ്ട്
- തക്കാളി : 1 എണ്ണം
- മുളകുപൊടി : 1 സ്പൂൺ
- മല്ലിപ്പൊടി : 1 സ്പൂൺ മഞ്ഞൾപ്പൊടി : ¼ സ്പൂൺ
- ചിക്കൻ മസാല : 1 സ്പൂൺ കുരുമുളകുപൊടി : ½ സ്പൂൺ
- ഗരം മസാല : ½ സ്പൂൺ
- വെള്ളം : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഉരുളക്കിഴങ്ങ് വേവിച്ച് വെള്ളം ഊറ്റി വയ്ക്കാം.
- ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റം.
- സവാള വാടി വരുമ്പോൾ പച്ചമുളക്,കറുവേപ്പിലയും ചെർത് ഇളക്കി തക്കളി ചേർക്കാം.
- മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,ചിക്കൻ മസാല,കുരുമുളകുപൊടി ചേർത്ത് തീ കുറച് ചൂടാക്കാം.
- ചൂടാക്കി പൊടി വഴട്ടിയതിലേക്ക് ചേർത്ത് ഇളക്കി ചൂടുവെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കണം.
- ഗ്രേവി നന്നായി തിളച്ചു കഴിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇട്ട് ഗരം മസാല ചേർത്ത് കൊടുക്കാം.
- കുറച്ചു പച്ചവെളിച്ചെണ്ണയും മല്ലിയിലയും ചേർത്ത് എടുക്കാം.